Kovil Mala

Kovil Mala, another beautiful place in Idukki district of Kerala. A place known for the tribal kingdom, which is the only one existing in south India. Kovilmala is also known as Kozhimala which means the hill of hen. It is a tribal settlement and a small village near Kattappana in the district of Idukki.

Speciality of Kovil Mala

Kovil Mala is the only place in India, where a kingship is there in a democratic country. The King is without a kingdom to rule, but, there are many subjects to him. The Kingdom constitutes of namely four divisions. They are  ‘Thekkottu Kattu Rajyam’, ‘Nadukkuda Kattu Rajyam’, ‘Athal Orupuram’ and ‘Chenkanattu Mala’. Goddess Madhura Minakshi of famed Madura Temple in Tamil Nadu is their Kuladevatha.

Kovil Mala Hills

Mannan community in Kovil Mala

Kovil Mala is the headquarters of Mannan Community, a tribal community in Kerala. This community follows certain kind of customs and kingship form of governance. The King of Kovil Mala is elected by the people and the dynastic succession is through the matrilineal system of inheritance by which the properties are inherited by the nephew. The mannan community depends the forests for their livelihoods.

Kovil Mala Raja Mannan

Kovil Mala Raja Mannan (King of Kovil Mala) is the king of the 42 mannan communities (Kudis). These communities are spread over different parts of Idukki district. The current King of Kovil Mala is Raman Raja Mannan, who is an economics graduate from Maharaja’s college in Eranakulam. Today, there are around 3000 Mannan families living under the rule of Raman Raja Mannan.

King-Raja-Mannan

The Beauty of the place Kovil mala

This place is a beautiful combination of forest and a small village. This place is blessed by the river Ayyappan Kovilar, which is part of River Periyar. The river is in the middle of two small hills, which is the main attraction of this place.

Ayyappan Kovil Hanging Bridge

Kovil Mala hanging Bridge

In Kovil Mala, we can see the longest hanging bridge in Kerala. This bridge is used to cross the river Ayyappan Kovilar. Still you can see some small boats are used to cross the river. The hilly area and its natural vegetation like that of tea plantation and coffee plantation is amazing to see.

What to do there?

One can go there to enjoy the rarest of adventure sports and get lost into a depth of water and allow yourself a time to understand a gentle history of the people there and their existence.

Place to see nearby Kovil Mala

Anchuruli
Vagamon
Kuttikkanam

How to reach Kovil Mala

From Kottayam railway station around 103 kilometers to Kovil Mala. Reach Kuttikkanam and take left towards Kattappana, Idukki.

വഴിയോരത്തെ ഒരു കടയിൽ കയറി പ്രഭാത ഭക്ഷണം കഴിച്ച ശേഷം വീണ്ടും പച്ചപ്പട്ടുടയാട ചാർത്തിയ തേയില തോട്ടങ്ങൾ കടന്നു മാട്ടുക്കട്ടയെന്ന ഒരു മലയോരഗ്രാമത്തിലെത്തി. അവിടുന്ന് അല്പം അകത്തേയ്ക്കുള്ള ഗ്രാമീണവഴി കുറേ ദൂരം പിന്നിട്ടപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.

ഗ്രാമീണവശ്യതയും കാടിന്റെ ഭംഗിയും ഒന്നിച്ചാസ്വദിക്കാനാ വും വിധം മധ്യത്തിൽ പെരിയാറിന്റെ ഭാഗമായ അയ്യപ്പൻ കോവിലാറാണ്. നീലപട്ടുടയാട ചാർത്തി ഇരമ്പലോടെ സദാ ഒഴുകിക്കൊണ്ടിരിക്കുന്നു.

രണ്ടു ചെറുകരയുടെ മധ്യത്തിൽ ഈ ആറ് സ്ഥിതി ചെയ്യു ന്നതിനാൽ സന്ദർശകർക്ക് ആറ് കടക്കുവാൻ ചെറു കടത്തു വള്ളങ്ങൾ, ചെങ്ങാടങ്ങൾ ഇവയെല്ലാം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ഒരു വലിയ തൂക്കു പാലവും ഉണ്ട് ഈ തൂക്കുപാലം ഒരു വര്‍ണ്ണക്കാഴ്ചയാണ്. ആറിന്റെ മധ്യഭാഗത്താണ് അമ്പലം. കോവിലിനോട് ചേർന്ന് ദ്വാപരയുഗത്തിൽ സീത ചവിട്ടിയത് എന്ന് കരുതുന്ന ഒരു പാറയുമുണ്ട്. അതിനെ ‘സീതക്കയം’ എന്ന് വിളിക്കുന്നു. അകലെ നിന്നും അമ്പലവും പരിസര പ്രദേശങ്ങളും കണ്ടെങ്കിലും എല്ലാം അടുത്തു ചെന്ന് കാണ ണമെന്നു തോന്നി. വെള്ളത്തിന്റെ ഒഴുക്ക് കൂടിയ സമയ മായതിനാൽ ഒരു െചറു വള്ളത്തിന്റെ സഹായത്താൽ എല്ലാം അടുത്തു ചെന്ന് വ്യക്തമായി കണ്ടു. പകലിന്റെ ഭംഗിയിൽ ആകാശത്തേയ്ക്കു നോക്കി കൊണ്ടും ഓളങ്ങളോടു സംസാരിച്ചു കൊണ്ടും വീണ്ടും 2 km മുമ്പോട്ടു പോയി. വലിയ
ഒരു കുന്നും വളവും പിന്നിട്ട് തൊട്ടടുത്തുള്ള രാജകൊട്ടാരത്തി ലേയ്ക്ക് ചെന്നു.

അതെ, കോവിൽ മലയിൽ ആദിവാസി ഗോത്രത്തിന്റെ തലവനായ ‘രാമൻ രാജമന്നാനും’ കുടുംബക്കാരും താമസി ക്കുന്നുണ്ട്. രാമൻ രാജമന്നാന് മന്ത്രിയും ഉണ്ട്. ആ രാജ കൊട്ടാര പരിധിയിൽ വിളവെടുപ്പുകാലത്തു ‘കാലയൂട്ട്’ എന്ന ഉത്സവം നടത്തിവരാറുണ്ട്. അവരുടെ പ്രത്യേകതരം ഡാൻസു കളും നടത്താറുണ്ട്.

ഔദ്യോഗിക മേഖലകളിൽ രാജാവ് ഔദ്യോഗിക വാഹന ത്തിൽ സഞ്ചരിക്കുകയും ഔദ്യോഗിക വേഷം ധരിക്കുകയും ചെയ്യാറുണ്ട്. കൊട്ടാരപരിധിയിലുള്ള കുടുംബ പ്രശ്നങ്ങൾ പരിഹരിച്ചു തീർപ്പു കൽപ്പിക്കുന്നതും രാജാവാണ്. രാജാവിന്റെ രാജ്യപദവി അനന്തര തലമുറയ്ക്കു കൈ മാറിക്കൊണ്ടിരി ക്കുന്നതാണ്. പഴങ്ങളും കായ്കനികളും തേനുമെല്ലാം ജീവിത ത്തിലെ അവിഭാജ്യ ഘടകമാക്കിയിവർ കൃഷിയിടങ്ങളും ഇടതൂർന്നു കിടക്കുന്ന വൃക്ഷലതാദികളുമെല്ലാം ആ സ്ഥല ത്തിന്റെ ഗ്രാമീണ ഭംഗിക്കു മാറ്റു കൂട്ടി.

വീണ്ടും ഏതാണ്ട് 1 1/2 കിലോമീറ്റർ ദൂരം മുമ്പോട്ടു പോയ പ്പോഴേയ്ക്കും ഒരു ഹോട്ടൽ കണ്ടു. ഉച്ചയൂണിനു ശേഷം ഒരു കുപ്പി വെള്ളവും വാങ്ങി. പതിയെ മുന്നോട്ടു നടന്നു. ആകാരഭംഗിയും സൗന്ദര്യവുമുള്ള കിഴക്കിന്റെ വിളക്കു പോലെ ചെറു കുരിശുമായി ഒരു മല ശ്രദ്ധയിൽപെട്ടു. കോവിൽമലയുടെ കുരിശുമലയായിരുന്നു. രണ്ടാമതൊന്നാ ലോചിക്കാതെ ഞാനാ മലയിൽ കയറി. പോയവഴിയെല്ലാം കുണ്ടും കുഴിയും പാറക്കെട്ടുകളുമായിരുന്നു. ആ മലയിൽ നിന്നു കൊണ്ട് ഞാൻ മനസ്സിൽ ആഗ്രഹിച്ച കുറേ ഫോട്ടോസ് എടുത്തു.

മലയുടെ മുകളില്‍ നിന്നു അടിവാരത്തു കണ്ട ദൃശ്യങ്ങൾ പകർത്തി വരുന്ന വഴിയാണ് ശക്തിയായി വീഴുന്ന വെളള ക്കെട്ടിന്റെ ചെറിയ ഒരു ഭാഗം കണ്ടത്. തിരക്കിയപ്പോള്‍ അത് ‘അഞ്ചുരുളി അണക്കെട്ടിന്റെ ’ ഒരുഭാഗമാണെന്ന് അറിയാൻ സാധിച്ചു. പ്രകൃതി രമണീയത ആവോളം കവർന്നെടുത്തി ട്ടുള്ള ഒരു പ്രദേശമാണിത് . വൈകുന്നേരം ഒരു 4 1/2 മണിയോടടുത്ത് സമയമായപ്പോൾ മനസ്സില്ലാ മനസ്സോടെ ഞാനാ മലയിറങ്ങി . അപ്പോഴേയ്ക്കും ഇടി മുഴക്കത്തിൽ മഴപെയ്യാനുള്ള ഭൂമിയുടെ വെമ്പലും തിരിച്ചറി യാൻ കഴിഞ്ഞു. വൃക്ഷലതാദികൾ തുള്ളിക്കളിച്ചു. മലയുടെ അടിവാരത്തെ ഒരു കടയിൽ നിന്നു ഒരു കട്ടൻ കാപ്പി കുടിച്ചു. മടക്കയാത്ര വളരെ വിഷമിപ്പിച്ചു.

പ്രകൃതി കാഴ്ചകൾ എല്ലാം കുറച്ചുകൂടി ആസ്വദിച്ചു വരുന്ന വഴി ഞാനറിയാതെ മയക്കത്തിലേക്കു വഴുതിപ്പോയി. ശരിക്കും ഒരു സ്വപ്നത്തിലൂടെയെന്നവണ്ണം ആ വർണ്ണാഭമായ കാഴ്ച ശരിക്കും ഞാൻ ആസ്വദിച്ചു. ഇതിനിടെയ്ക്ക് വളവും പുളവു മുള്ള വഴികളാണ് ഞങ്ങൾ പിന്നിട്ടതെന്ന് അറിഞ്ഞില്ല. മയക്കം വിട്ട് ഞാനുണർന്നപ്പോഴേയ്ക്കും വീടെത്തിയിരുന്നു.