News

ഹരിപ്പാട് നിന്നും കെ.എസ്ആർടിസി ബസിൽ വാഗമണ്ണിലേക്കു ഒരു യാത്ര….

അയ്യപ്പന്‍കോവിലില്‍ കയാക്കിങ് ഫെസ്റ്റിവല്‍

അയ്യപ്പന്‍കോവിലില്‍ കയാക്കിങ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15,16,17 തീയതികളില്‍ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ അയ്യപ്പന്‍ കോവിലില്‍ കയാക്കിങ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15,16,17 തീയതികളില്‍ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, ഡിടിപിസി, അയ്യപ്പന്‍ കോവില്‍ – കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തുകള്‍, കെഎസ്ഇബി, വനം വകുപ്പ് തുടങ്ങിയവര്‍ ഫെസ്റ്റിവലില്‍ പങ്കാളികളാകും. പ്രസ്തുത ദിവസങ്ങളില്‍ കാലാവസ്ഥ പ്രതികൂലമായാല്‍ ആഘോഷ സമയക്രമങ്ങളില്‍ മാറ്റമുണ്ടായേക്കാമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഒക്ടോബര്‍ 15ന് മൂന്ന് മണിക്ക് ഫെസ്റ്റിവല്‍ ഉദ്ഘാടന പരിപാടിയും തുടര്‍ന്ന് ഒക്ടോബര്‍ 16 നും 17നും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സഞ്ചാരികള്‍ക്ക് കയാക്കിങ് നടത്താന്‍ സാധിക്കും വിധമാണ് പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്്. ആഘോഷ വേദിയായ അയ്യപ്പന്‍കോവില്‍ തൂക്കു പാലത്തിന് സമീപം റജിസ്ട്രേഷന്‍ സൗകര്യം ഉണ്ടാകും.അഡ്വഞ്ചര്‍ ടൂറിസം രംഗത്ത് അന്തര്‍ദേശീയ ശ്രദ്ധ നേടാന്‍ കഴിയുന്ന വിനോദമാണിത്. ഒറ്റയ്ക്കും രണ്ടാള്‍ വീതവും സാഹസിക യാത്ര ചെയ്യാന്‍ കഴിയുന്ന കയാക്കുകളാണ് അയ്യപ്പന്‍ കോവിലില്‍ സജ്ജീകരിച്ചിരിക്കുന്നത്. കയാക്കിങ്ങിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അയ്യപ്പന്‍ കോവില്‍ – കാഞ്ചിയാര്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇവിടെ നടപ്പിലാക്കും. കായിക വിനോദം ജില്ലയില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കയാക്കിങ്ങിന് ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഇടുക്കി-ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കുന്നതിനായുള്ള അനുവാദം ഒക്ടോബർ 16 വരെ നീട്ടി

ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിന്റെ ജലനിരപ്പിൽ നിന്നും 350 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിൽവ്യൂ പാർക്ക്, ഇവിടെ നിന്നും കുറവൻ -കുറത്തിമലകളെ ബന്ധിപ്പിക്കുന്ന ആർച്ച് ഡാം, ചെറുതോണി-കുളമാവ് ഡാമുകൾ, വൈശാലി ഗുഹ, നാടുകാണി പവലിയൻ ഇവ ഉൾപ്പെടുന്ന പ്രകൃതിയുടെ ഹരിത സൗന്ദര്യം ആസ്വദിക്കുവാൻ കെ എസ് ഇ ബി അവസരമൊരുക്കുന്നു.

ചെറുതോണിയിലെ ഹൈഡൽ ടൂറിസം ഓഫിസിൽ ടിക്കറ്റുകൾ ലഭിക്കും.
ഒപ്പം വനം വകുപ്പൊരുക്കുന്ന ബോട്ടു സവാരിയുമുണ്ട്. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ചുറ്റികാണാനുള്ള ബാറ്ററികാര്‍ (“ബഗ്ഗി “) ഇടുക്കിയില്‍ എത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ കവാടത്തില്‍നിന്നാരംഭിച്ച് ഇടുക്കി അണക്കെട്ടിന്റെ മുഴുവന്‍ സ്ഥലങ്ങളും പിന്നിട്ട് അവസാന കവാടത്തില്‍ അവസാനിക്കുന്നതാണ് ബാറ്ററി കാറിലെ യാത്ര. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്കിടയില്‍ രണ്ട് കിലോമീറ്ററോളം ദൂരമുണ്ട്. അതിനാല്‍ ബാറ്ററി കാര്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കൊരു ആശ്വാസമാണ്.

കേരള ഹൈഡൽ ടൂറിസത്തിന്റെ ഇടുക്കി-ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കുന്നതിനായുള്ള അനുവാദം ഇപ്പോൾ 2021 ഒക്ടോബർ 16 വരെ നീട്ടിയിട്ടുണ്ട്.

Panchalimedu is open for Public!!
Date: 05-08-2021

Panchalimedu is open for visitors.

Second Stage of development activities started in Panchalimedu.